Search This Blog

12 May 2013

ഉഷ്ണ കാല രോഗങ്ങളും സിദ്ധയും part 2

ഉഷ്ണ കാല രോഗങ്ങളും സിദ്ധയും  part 2

മൂത്രാശയ രോഗങ്ങൾ:-

 
മൂത്രാശയത്തിലേയും മൂത്രനാളികളിലേയും അണു ബാധയാണ് ഉഷ്ണകാലത്ത് ഉണ്ടാകുന്ന പ്രധാന രോഗം. പുരുഷൻമ്മാരേക്കാളധികം സ്ത്രീകൾക്കാണ് ഇത് കണ്ടുവരുന്നത് . മൂത്രം ഒഴിക്കുമ്പോൾ വേദനയും, ചുടിച്ചിലും ചില സമയങ്ങളിൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുന്ന ഈ രോഗാവസ്ഥ ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ വൃക്കകളിലെയ്ക്കും മറ്റും വ്യാപിക്കാനും തന്മൂലം മാരകമായി തീർന്നേക്കാവുന്നതുമാണ്. 
 
സിദ്ധ ശാസ്ത്രത്തിൽ ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ഔഷധങ്ങൾ ലഭ്യമാണ്. 
 
കുംങ്കിലിയ ഭസ്മം,  നീർമുള്ളി കുടിനീർ, ചെറൂള കുടിനീർ, എന്നിവ മൂത്രാശയ സംബന്തമായ രോഗങ്ങൾക്ക് പ്രതിപാദിക്കുന്ന ഔഷധങ്ങളാണ്.

ജലാംശമുള്ള അഹാരപദാർഥങ്ങളും, പാനീയങ്ങളും ഉഷ്ണകാലത്ത് ധാരാളമായി ഉപയോഗിക്കണം. ശരീരത്തിൽ നിന്ന് വിയർപ്പിനോടൊപ്പം നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികേ ശരീരത്തിൽ ലഭ്യമാകാൻ ഉപ്പിട്ട മോരും, ഉപ്പിട്ട കഞ്ഞിവെള്ളവും നല്ലതാണ്.

 

No comments:

Post a Comment

Enter your query here.....