മുഖം നിറയെ മുഖക്കുരുവും അതിന്റെ പാടുകളും കൗമാരക്കാരെ എന്നും അലട്ടുന്ന പ്രശ്നമാണ് . ത്വക്കിന് ഉപരിതലത്തിന് സമീപം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുടെ അളവ് കൗമാര കാലത്ത് കൂടുതൽ ആയതിനാലാണ് ഇക്കാലത്ത് മുഖക്കുരു അധികമായി ഉണ്ടാകുന്നത്. പൊടിയും അഴുക്കും മറ്റും ചേർന്ന് ഈ സ്രവങ്ങളുടെ ഒഴുക്ക്
തടസ്സപ്പെടുത്തുകയും തത്ഭലമായി അതുൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾക്ക് വീക്കവും പഴുപ്പുമുണ്ടാകുന്നു. ഇങ്ങനെയാണ് മുഖക്കുരു ഉണ്ടാകുന്നത്.
സിദ്ധ പ്രതിവിധികൾ
- ശംഖ് ഭസ്മം ചൂട് വെള്ളത്തിൽ ചാലിച്ച് പുരട്ടുക.
- കരിംജീരകം ജീരകം എന്നിവ വെള്ളത്തിൽ അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
- രാമ തുളസി (തിരു നീറ്റ് പച്ചില) ഇലയുടെ ചാർ മുഖത്ത് പുരട്ടുക.
- അമുക്കുര ചൂർണ്ണം 500 മില്ലി ഗ്രാം വീതം 2 നേരം പാലിൽ കഴിക്കുക.
- ത്വക്കിന് ആരോഗ്യം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളായ പറങ്കിപ്പട്ടൈ ചൂർണ്ണം, ശംഖു ഭസ്മം, ഗന്ധക ഭസ്മം, ഇരുനെല്ലി കർപ്പം എന്നിവയിലേതെങ്കിലും വൈദ്യനിർദ്ദേശപ്രകാരം സേവിക്കുക.
ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
- മുഖം ഇടയ്ക്കിടയ്ക്ക് ശുദ്ധ ജലമുപയോഗിച്ച് കഴുകുക.
- പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുക.
- മത്സ്യം മാംസം തുടങ്ങി കൊഴുപ്പുള്ള ആഹാര പദാർഥങ്ങൾ ഒഴിവാക്കുക.
- മലബന്ധം ഉണ്ടാകാതെ ശ്രദ്ദിക്കുക.
- മുഖക്കുരു ഞെക്കുവാനോ പൊട്ടിക്കുവാനോ ശ്രമിക്കരുത്.
No comments:
Post a Comment
Enter your query here.....