അതിരാവിലെ എഴുന്നേൽക്കൽ
'നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‌ക്കണമെന്ന്' അമ്മയും അമ്മൂമ്മയും പറയാറുണ്ട്. പക്ഷേ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും നേരത്തേ കിടന്നോ ഇല്ലയോ കതിരോന്‍ വന്ന്‍ തലോടിയാലേ എഴുന്നേല്‍ക്കാന്‍ കഴിയൂ. ഇന്ന് സമൂഹത്തിലെ രീതികള്‍ പ്രേത്യേകിച്ച് ഓവര്‍ടൈം വര്‍ക്കും ലേറ്റ് നൈറ്റ് പാര്‍ട്ടികളും എന്നല്ല എല്ലാ വിധ ടെന്‌ഷനുകളും ചേര്‍ന്ന മനുഷ ജീവിതം ഒരു കുത്തഴിഞ്ഞ പുസ്തകം പോലെ ആയിരിക്കുന്നു. ഒരാളുടെ ഒരു ദിവസത്തെ ചിട്ടകള്‍ ആരംഭിക്കുന്നത് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നെല്‍ക്കുന്നത് മുതലാണ് . ഉറക്കമെഴുന്നെല്‌ക്കുന്നത് തെറ്റിയാല് ആ ദിവസത്തെ മുഴുവന്‍ ക്രമങ്ങളും ചിട്ടകളും തെറ്റുന്നു. ഒരു മനുഷ്യന്‍ രാവിലെ 4 മണിക്കും 5 മണിക്കും ഇടയില്‍ എഴുന്നെല്‌ക്കണമെന്ന് സിദ്ധ ശാസ്ത്രം അനുസാസിക്കുന്നു. എഴുന്നേറ്റ് അല്‍പ സമയം ദൈവത്തെ സ്മരിച്ച് ദിനചര്യകള്‍ ആരംഭിക്കുകയാണെങ്കില്‍ അന്നത്തെ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുമത്രെ.
പഥാര്‍ത്ഥഗുണ ചിന്താമണി എന്ന ഗ്രന്ഥത്തിൽ പുലര്‍ച്ചെ എഴുന്നേല്‌ക്കുന്നതിന്റെ ഗുണങ്ങള്‍ ഇങ്ങനെ പ്രധിപാദിച്ചിരിക്കുന്നു .
"ബുദ്ധിയതര്‍ക്ക് പൊരുന്ത് തെളിവളിക്കും
ശുത്ത നരമ്പിനറ്റ്ര തൂയ്മൈയുറും - പിത്തൊഴിയും
താലവഴി വതപിത്തങ്ങ് തത്തനിലൈ മന്നുമതി -
കാലൈ വിഴിപ്പിന്‍ ഗുണത്തൈ കാണ്‍ "
ബുദ്ധി തെളിക്കുമെന്നും , നാഡീ ഞരമ്പുകളെ സ്വസ്തമാക്കി മനസ്സിന് സൌഖ്യം പകരുന്നു , വാതം, പിത്തം, കഫം എന്നിവയെ തുലനപ്പെടുത്താനും ദേഷ്യത്തെ നിയന്ത്രിക്കാനും എല്ലാം അതിരാവിലെ എഴുന്നേൽകുന്നത് സഹായിക്കുമെന്നാണ് ഇതിനർത്ഥം.
"Early to bed and early to rise, makes a man healthy, wealthy and wise".
"The early morning has gold in its mouth."
എന്നെല്ലാം ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറഞ്ഞതും വെറുതെയല്ല.
No comments:
Post a Comment
Enter your query here.....