Search This Blog

10 August 2018

പെരുംജീരകം


ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബില്‍ കിട്ടുമ്പോള്‍ അതിനോടൊപ്പം കുറച്ച് പെരുംജീരകവും ഉണ്ടാകാറുണ്ട്. സോമ്പു അല്ലെങ്കില്‍ വെണ്‍ജീരകം എന്നും ഇതിന് പേരുകള്‍ ഉണ്ട്. 

ജീരകത്തിന്റെ കുടുംബത്തില്‍ പെട്ട ഇത് ഉദര സംബന്ധികയായ അസുഖങ്ങള്‍ക്ക് ഒരു ഉത്തമൌഷധമാണ്. വറുത്ത് പൊടിച്ചും തീനീര്‍ ഉണ്ടാക്കിയോ ഇത് ഉപയോഗിക്കാവുന്നതാണ്. വയറ്റില്‍ വായു സംബന്ധമായി ഉണ്ടാകുന്ന വേദന, ദഹനക്കുറവ് എന്നിവയ്ക്ക് 500 mg മുതല്‍ 2 ഗ്രാം വരെ പെരുഞ്ചീരക ചൂര്‍ണ്ണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ഇത് ആര്‍ത്തവ സംബന്ധികയായ വേദന, ചുമ, പീനസം, ആസ്ത്മ, ശബ്ദം അടപ്പ്, പനി കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും അനുയോജ്യമായ മറ്റ് ഔഷധങ്ങളോടൊപ്പം ഉപയോഗിക്കുന്നത് ഫലം ചെയ്യും.
60 ഗ്രാം പെരുഞ്ചീരകം 2 ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിന്റെ ആവി ഘനീഭവിപ്പിച്ച് എടുക്കുന്നതാണ് (വാറ്റി എടുക്കുന്നത്) സോമ്പു (പെരുഞ്ചീരക) തീനീര്‍ എന്നു പറയുന്നതു. ഇത് വയറുവേദനയ്ക്കും മറ്റും ശീഘ്രഫലം പ്രദാനം ചെയ്യുന്നതാണ്. 30 മുതല്‍ 60 മില്ലി വരെ സമം ചൂട് വെള്ളം ചേര്‍ത്തു ദിവസേന രണ്ടു നേരം വീതം കഴിക്കാവുന്നതാണ്.

English Name: Anise Seeds
Scientific Name: Pimpinella anisum

09 August 2018

AYABRINGARAJA KARPAM

The word karpam means Elixir, or which one rejuvenate the body. The definition of karpa medicine is a medicament that are supposed to promote long longevity and sound health. By consuming karpa medicine one will get metallic voice, increased stamina and immunity to diseases in addition to the said indications. Karpa medicine should consume for a stipulated period and in certain manner as per the literature. It may be for 40 days or by increasing the dose day by day etc. Some Karpa medicine are prepared from plants alone and are prepared daily and consumed with in an hour, they are called as Moolikai karpa. Some others are prepared from metals, minerals and salts and may be preserved for long period of time, they are called as Dhathu karpa.
Ayabringaraja karpam is a dhathu karpam prepared from Purified Iron (Ayam), purified dross iron (Mandooram), Eclipta juice (Bringaraja)(Karisalai/kayoonni juice) and lime juice(elumichai/naranga juice). 
Eclipta Prostrata (Bringaraja)
The prescribed dose of this medicine is 100 to 200 mg twice a day. For better results this medicine is consumed with suitable adjuvents like honey or ghee or curd or lime juice or butter for 40 days. While taking this medicine one should avoid tamarind and sour tasted food items.
This is considered as excellent medicine for the treatment of Anaemia, Dropsy and liver and spleen diseases like Hepatomegaly and splenomegaly etc

08 August 2018

ഉരൈ മാത്ര


ഉരൈ മാത്ര - കുഞ്ഞുങ്ങള്‍ ഉള്ള ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ഒരു സിദ്ധ  ഔഷധം
ജനിച്ചു ഒരു ദിവസമായ കൈ കുഞ്ഞ് മുതല്‍ കൌമാരത്തിലേയ്ക്ക് എത്തി നില്‍ക്കുന്ന ബാലിക ബാലന്‍ മാര്‍ക്ക് വരെ സകല രോഗ ശമനമായ സിദ്ധൌഷധമാണ് ഉരൈ മാത്ര. ബാലവാഗഡ തിരട്ട് എന്ന അമൂല്യ സിദ്ധ ഗ്രന്ഥത്തില്‍‍ പ്രതിപാദിച്ചിരിക്കുന്ന ഈ ഔഷധത്തില്‍ 10 ചേരുവകള്‍ ആണ് ഉള്ളത്. കടുക്ക, ജാതിക്ക ,മാസിക്ക , വയമ്പ്, വെളുത്തുള്ളി, പെരും കായം, ചുക്ക്, തിപ്പിലി, അഗ്രഹാരം, അതിമധുരം എന്നിവയാണ് ആ ചേരുവകള്‍. 

07 August 2018

ചീരകള്‍......ചീരകള്‍.......ചീരകള്‍.




ഇന്ന് നാഗര്‍ കോവിലിനടുത്തുള്ള തക്കലയില്‍ എന്‍റെ ഒരു സുഹൃത്തിനെ കാണുന്നതിന് വേണ്ടി പോയപ്പോള്‍, ബസ്റ്റാന്‍റിന് സമീപം ഒരു അമ്മ കുറച്ച് പച്ചക്കറികള്‍ വില്‍ക്കുന്നതാണ് ചിത്രത്തില്‍. 


നമ്മുടെ നാട്ടില്‍ വളരെയധികം കാണുന്ന കുടങ്ങല്‍ എന്ന ചെടിയാണ് ചിത്രത്തില്‍ വലത് ഭാഗത്ത് കാണുന്നത്. ഇവിടെ തമിഴ് നാട്ടില്‍ ഇത് വല്ലാരൈ കീരയാണ്. തൊട്ടടുത്ത് ഇരിക്കുന്നതാകട്ടെ നമ്മള്‍  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും  അല്ലാതെയുമായി പറമ്പില്‍ നിന്ന് പറിച്ച് കളയുന്ന പൊന്നാംകണ്ണി എന്ന ഇനം  ചെടിയാണ്. അതിനെ പറ്റി ചോദിച്ചപ്പോള്‍ ആ അമ്മ അതിന്റെ ഔഷധ ഗുണങ്ങളെ പറ്റി വാചാലയായി. വയറു വേദനയില്‍ തുടങ്ങി തൈറോയിടും ക്യാന്‍സറുമെല്ലാം അമ്മയുടെ നാടന്‍ തമിഴ് ഭാഷണത്തില്‍ കടന്നു വരുന്നുണ്ടായിരുന്നു.. സാധാരണ ചീര പോലെ തേങ്ങ ചേര്‍ത്ത് കറി  വെച്ചാല്‍ മതിയാകുമെന്ന് പറഞ്ഞ് ആ നാടന്‍ അറിവുകളുടെ മുത്തശ്ശി നിര്‍ത്തി.
നമ്മള്‍ മലയാളികള്‍ക്ക് ചീരയെന്നാല്‍ ഒരു ചുവന്ന ചീരയോ പരമാവധി പോയാല്‍ പച്ച നിറത്തിലുള്ള പച്ച ചീരയോ പാലക്ക് ചീരയോ മാത്രമാണ്. ചന്ദ്രനില്‍ ചെന്നാല്‍ അവിടേയും ഒരു മലയാളി കാണുമെന്ന് ഒരു ചൊല്ലുണ്ട്. ഇങ്ങിനെ വീണിടം വിഷ്ണുലോകമാക്കുന്ന മലയാളി കേരളം വിട്ടാല്‍ പിന്നെ പോകുന്ന ഇടത്തെ ആളാകും. അവിടുത്തെ ഭക്ഷണവും ആചാരങ്ങളും നമുക്ക് ശീലമാകും. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ ചന്തകളില്‍ നിറയുന്നത് പൊന്നാംകണ്ണി ചീരയും, മുരിങ്ങയിലയും, തൂതുവളയും, ഉലുവ ചീരയുമെല്ലാമാണ്. വീടിന് പുറത്തിറങ്ങി പത്തു അടി വെച്ചാല്‍ കാണാവുന്ന മുരിങ്ങയില നമ്മള്‍ കഴിച്ചിട് എത്രകാലം ആയിട്ടുണ്ടാവും എന്ന് നമ്മളൊന്നു ആലോചിക്കേണ്ടതുണ്ട്.  നമ്മുടെ കുട്ടികളോട് ഇലക്കറികള്‍ ധാരാളം കഴിക്കണമെന്ന് ഉപദേശിക്കുകയും എന്നാല്‍ ബര്‍ഗറിന്റെ നടുവിലുള്ള ഇല മാത്രമായിരിക്കും ഇന്ന് അവര്‍ കഴിക്കുന്ന ഏക ഇല.
ചീരകള്‍ പലതരം വിറ്റമിനുകളുടെയും ഫൈബറിന്‍റെയും  ഒരു കലവറയാണ്. കാഴ്ച ശക്തിക്കും, വൃക്കകളുടെ ആരോഗ്യത്തിനും, നല്ല ദഹനത്തിനും ചീരകള്‍ നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ പല ചീരകളും വിളര്‍ച്ച്യ്ക്കും മുടി കൊഴിച്ചിലിനും അതുപോലെ മറ്റ് പല രോഗങ്ങള്‍ക്കും അത്യുത്തമമായ ഔഷധമാണെന്ന് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്.
താളി മുരിന്കൈ തഴൈ തൂതളൈ
വാളി അറു കീരൈ നെയ് വാര്‍ത്തുണില്‍.....
 ചീരകളെ പറ്റി സിദ്ധയിലെ ഒരു പരാമര്‍ശമാണിത്. പല ചീരകളും രോഗ പ്രതിരോധത്തിനും രോഗ ശമനത്തിനും ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി സിദ്ധ ശാസ്ത്രം അനുശാസിക്കുന്നുണ്ട്.. വേലി ചീരയും മധുര ചീരയും വശള ചീരയും പന്നി ചീരയും നെയ് ചീരയും എല്ലാം മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുകയാണ്. ഒരു ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

06 August 2018

പത്തില തോരൻ

 രുചിയേറും പത്തില തോരൻ

Courtesy
Dr. Sujisha Shabel

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു ബലവും ഉന്മേഷവും ആർജിക്കാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം. ഔഷധങ്ങൾ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിലെ ഒരു പ്രധാന വിഭവമാണ് പത്തില തോരൻ. പത്തുതരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ കൊണ്ടുള്ള തോരനാണിത്. ദേശഭേദത്തിനനുസരിച്ചു തെരഞ്ഞെടുക്കുന്ന ചെടികൾക്ക് വ്യത്യാസം വരാം..പൊതുവെ പ്രചാരത്തിലുള്ള പത്തിലകൾ നമുക്ക് പരിചയപ്പെടാം..
◆ താള് ◆

കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമായ താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും തോരൻ വെക്കാൻ ഉപയോഗിക്കാം. കഴുകി നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടി തൂകിവെച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ
◆ തകര ◆

ദഹനശേഷി വർധിപ്പിക്കുന്നതിനും ത്വക് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, അലർജി , നേത്രരോഗങ്ങൾ എന്നിവ ആകറ്റുന്നതിനും  പ്രതിവിധിയാണ്
◆ തഴുതാമ ◆

പൊട്ടാസിയം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന തഴുതാമ മൂത്രവർധനവിന് ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ മലബന്ധം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ചുമ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു
◆ ചേന ◆

കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, വിറ്റാമിനുകൾ ,ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നം. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധധഗുണം
◆ പയറില ◆

ശരീരശുദ്ധിക്ക് ഉത്തമമാണ് പയറില. ദഹനശക്തിയും ശരീരബലവും വർധിപ്പിക്കുന്നതിനും നേത്രരോഗങ്ങൾ ,കരൽവീക്കം എന്നിവയ്ക്കും ഫലപ്രദം. വള്ളിപ്പയർ, ചെറുപയർ, കാട്ടുപയർ എന്നിവയുടെ ഇല തോരൻ വെക്കാൻ ഉപയോഗിക്കാം
◆ കുമ്പളത്തില ◆

കുമ്പളത്തിന്റെ ഇല രക്തശുദ്ധിക്കും രക്തസ്രാവം നിയന്ത്രിക്കുന്നതിനും സഹായകം. പതിവായി കഴിക്കുന്നത് ദഹനശക്തി മെച്ചപ്പെടുത്താൻ ഫലപ്രദം
◆ മത്തനില ◆

ധാതുക്കൾ , വിറ്റാമിൻ A , വിറ്റാമിൻ C എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തനില ദഹനസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കുന്നു
◆ ചീരയില ◆

ഇലയിനങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ള ചീര കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയുടെ കലവറ തന്നെയാണ്. വിളർച്ച തടയാൻ ഫലപ്രദം
◆ കൊടിത്തൂവയില ◆

പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമങ്ങൾ കളഞ്ഞ് വേണം ഉപയോഗിക്കാൻ ( ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്) കർക്കിടകത്തിലെ ആദ്യ ദിവസങ്ങളിൽ മാത്രമേ ഇതുപയോഗിക്കാവൂ എന്ന് പഴമക്കാർ പറയുന്നു
◆ വെള്ളരിയില ◆

ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു.
ഇലകളിലെ രോമങ്ങൾ കളഞ്ഞതിനുശേഷം ഉപയോഗിക്കുക. നേത്രസംരക്ഷണത്തിന് മികച്ചതാണിത്
-◆ പത്തില തോരൻ തയ്യാറാക്കുന്ന വിധം -◆
മുകളിൽ പറഞ്ഞിരിക്കുന്ന ഇലകളിൽ ഓരോന്നും തുല്യമായ അളവിൽ ഓരോ പിടി വീതം എടുക്കാം. ഈ ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക . കുറച്ചു തേങ്ങയും കാന്താരിമുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചു ചേർക്കാം
വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല. ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും. ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം. പത്തിലത്തോരൻ തയ്യാറായിരിക്കും .
അമിത രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഉപ്പിന് പകരമായി ഇന്തുപ്പ് ഉപയോഗിക്കാം . ശരീരത്തിനു ഏറെ ഗുണം ചെയ്യുന്ന പത്തില തോരൻ കർക്കിടകകഞ്ഞിയുടെ കൂടെ കഴിക്കുന്നതാണ് ഉത്തമം