ഉരൈ മാത്ര - കുഞ്ഞുങ്ങള്‍ ഉള്ള ഓരോ
വീട്ടിലും സൂക്ഷിക്കേണ്ട ഒരു സിദ്ധ ഔഷധം
ജനിച്ചു ഒരു ദിവസമായ കൈ കുഞ്ഞ് മുതല്‍ കൌമാരത്തിലേയ്ക്ക്
എത്തി നില്‍ക്കുന്ന ബാലിക ബാലന്‍ മാര്‍ക്ക് വരെ സകല രോഗ ശമനമായ സിദ്ധൌഷധമാണ് ഉരൈ
മാത്ര. ബാലവാഗഡ തിരട്ട് എന്ന അമൂല്യ സിദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന
ഈ ഔഷധത്തില്‍ 10 ചേരുവകള്‍ ആണ് ഉള്ളത്. കടുക്ക, ജാതിക്ക ,മാസിക്ക , വയമ്പ്, വെളുത്തുള്ളി, പെരും
കായം, ചുക്ക്, തിപ്പിലി, അഗ്രഹാരം, അതിമധുരം എന്നിവയാണ് ആ ചേരുവകള്‍.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന വിശപ്പില്ലായ്മ,
വയറുവേദന,
വായു,
വിരശല്യം,
ദഹനക്കുറവ്,
വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് വളരെ ഭലപ്രദമാണ് ഈ ഔഷധം. ഇത്
ഇത്തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കുന്നതിനു ഒരു പ്രതിരോധ ഔഷധമായും
ഉപയോഗിക്കാവുന്നതാണ്. കുഞ്ഞുങ്ങളിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന
ഒന്നാണിത്. കുഞ്ഞുങ്ങളുടെ പ്രായമനുസരിച്ച് മരുന്നിന്റെ അളവ് വ്യത്യാസം വരുന്നു.
ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങള്‍ക്ക്
ഗുളിക മുലപ്പാലില്‍ ഉരച്ചാണ് നല്‍കുന്നത്. അതിനാലാണത്രെ ഈ ഔഷധത്തിന് ഈ പേര്
കിട്ടിയത്. കുട്ടികളുള്ള വീട്ടില്‍ ഈ ഔഷധം സൂക്ഷിക്കാവുന്നതും ഒരു സിദ്ധ ഡോക്ടറുടെ
നിര്‍ദേശപ്രകാരം കുഞ്ഞുങ്ങള്‍ക്ക് നാല്‍കാവുന്നതുമാണ്.
No comments:
Post a Comment
Enter your query here.....