Search This Blog

13 May 2013

പ്രമേഹ പരിശോധന ഇനി ഉമിനീരിൽ നിന്നും.

പ്രമേഹ പരിശോധന ഇനി ഉമിനീരിൽ നിന്നും.

പ്രമേഹ രോഗികൾക്ക് ഇനി നിരന്തരമായ
സൂചികുത്തിൻറെ വേദനയിൽ നിന്ന്  മോചനം. ഹൈദ്രാബാദിലെ നിസാം ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോക്ടർമ്മാരാണ് പുതിയ് കണ്ടുപിടിത്തത്തിനുപിന്നിൽ. ഒരു പ്രമേഹ രോഗി വർഷം ശരാശരി 150 തവണ പരിശോദനയ്ക്കായി രക്തം നല്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒരു തുള്ളി രക്തം പോലും എടുക്കാതെ ഒട്ടും വേദനിപ്പിക്കാതെ പ്രമേഹം പരിശോദിക്കാൻ ഈ പുതിയ രീതിക്ക് കഴിയും. 2001 മുതൽ നിസാം ഇൻസ്റ്റിറ്റ്യുട്ടിലെ ഡോക്ടർമാർ ഇതിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലായിരുന്നു. "ഗ്ലൈക്കോസിലേറ്റഡ് പ്രോട്ടിയോം " എന്നാണ് ഈ പുതിയ രീതിയുടെ പേര്. ഇത് രക്തം ഉപയോഗിച്ചുള്ള പരിശോധനാ രീതിയേക്കാളും കൃത്യത ഉള്ളതാണെന്ന് അവർ അവകാശപ്പെടുന്നു. പല പ്രമേഹ രോഗികളും രക്തമെടുക്കുന്നതിന്റെ വേദന ഭയന്ന് പ്രമേഹം പരിശോധിക്കാൻ തന്നെ മടി കാണിക്കാറുണ്ട്. എന്തായാലും ഇനി ആ പേടി വേണ്ട.


Useful links :
The Times of India
Nizam Institute of Medical Science, Hyderabad.(Nims)
Saliva Tests Wiki

 

1 comment:

Enter your query here.....