Search This Blog

18 May 2013

മുഖക്കുരുവിന് സിദ്ധ പ്രതിവിധി

മുഖം നിറയെ മുഖക്കുരുവും അതിന്റെ പാടുകളും കൗമാരക്കാരെ എന്നും അലട്ടുന്ന പ്രശ്നമാണ് .   ത്വക്കിന് ഉപരിതലത്തിന് സമീപം ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളുടെ അളവ് കൗമാര കാലത്ത് കൂടുതൽ ആയതിനാലാണ് ഇക്കാലത്ത് മുഖക്കുരു അധികമായി ഉണ്ടാകുന്നത്. പൊടിയും അഴുക്കും മറ്റും ചേർന്ന് ഈ സ്രവങ്ങളുടെ ഒഴുക്ക്
 തടസ്സപ്പെടുത്തുകയും തത്ഭലമായി അതുൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾക്ക് വീക്കവും പഴുപ്പുമുണ്ടാകുന്നു. ഇങ്ങനെയാണ് മുഖക്കുരു ഉണ്ടാകുന്നത്.
 

സിദ്ധ പ്രതിവിധികൾ 


  1. ശംഖ് ഭസ്മം ചൂട് വെള്ളത്തിൽ ചാലിച്ച് പുരട്ടുക.
  2. കരിംജീരകം ജീരകം എന്നിവ വെള്ളത്തിൽ അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
  3. രാമ തുളസി (തിരു നീറ്റ് പച്ചില) ഇലയുടെ ചാർ മുഖത്ത് പുരട്ടുക.
  4. അമുക്കുര ചൂർണ്ണം 500 മില്ലി ഗ്രാം വീതം 2 നേരം പാലിൽ കഴിക്കുക.
  5. ത്വക്കിന് ആരോഗ്യം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളായ പറങ്കിപ്പട്ടൈ ചൂർണ്ണം, ശംഖു ഭസ്മം, ഗന്ധക ഭസ്മം, ഇരുനെല്ലി കർപ്പം എന്നിവയിലേതെങ്കിലും വൈദ്യനിർദ്ദേശപ്രകാരം സേവിക്കുക.

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ 

  • മുഖം ഇടയ്ക്കിടയ്ക്ക് ശുദ്ധ ജലമുപയോഗിച്ച് കഴുകുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുക.
  • മത്സ്യം മാംസം തുടങ്ങി കൊഴുപ്പുള്ള ആഹാര പദാർഥങ്ങൾ ഒഴിവാക്കുക.
  • മലബന്ധം ഉണ്ടാകാതെ ശ്രദ്ദിക്കുക.
  • മുഖക്കുരു ഞെക്കുവാനോ പൊട്ടിക്കുവാനോ ശ്രമിക്കരുത്.

Useful Links

 

No comments:

Post a Comment

Enter your query here.....