സിദ്ധയിലെ പഞ്ചമുട്ടി കഞ്ഞി
പഞ്ച മുട്ടി കഞ്ഞി ആരോഗ്യകരമായതും പ്രോട്ടീന്‍ സമ്പുഷ്ടമായതുമായ ഒരു കഞ്ഞിയാണ്. ഇത് ആരോഗ്യകരമായ നാരുകളും സൂക്ഷ്മ പോഷകങ്ങളും നിറഞ്ഞതാണ്. കഞ്ഞി മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും സജീവമായ ജീവിതശൈലിക്ക് ഊര്‍ജ്ജം നല്കുകയും ചെയ്യുന്നു. ഇത് രോഗ പതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ മുലകുടി ശീലം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് (Weaning) നല്‍കാവൂന്ന ഒരു നല്ല പോഷകാഹാരമാണ് ഇത്. പഞ്ചമുട്ടി കഞ്ഞി പതിവായി ഉപയോഗിക്കുന്നതിലൂടെ മെലിഞ്ഞവരും ദുര്‍ബലരുമായ വ്യക്തികളുടെ ഭാരം വദിപ്പിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സാധിയ്ക്കും.
പഞ്ചമുട്ടി കഞ്ഞിയിലെ ചേരുവകള്‍
പേര് സൂചിപ്പിക്കാന്ത് പോലെ 5 ചേരുവകള്‍ തന്നെയാണ് ഇതിനുള്ളത്
1. പച്ചരി (Raw rice)
2. ഉഴുന്ന് (Urad dal)
3. തുവര പരിപ്പ് ( Toor Dal)
4. കടല പരിപ്പ് (Chana Dal)
5. ചെറു പയര്‍ (Green Gram)
ഉണ്ടാക്കുന്ന വിധം
കുട്ടികള്‍ക്ക് കുറുക്ക് ഉണ്ടാക്കുന്നത് പോലെയാണ് തന്നെയാണ് ഇത് ഉണ്ടാക്കേണ്ടത്. മേല്‍പ്പറഞ്ഞ 5 ചേരുവകളും ചെറുതായി വറുത്ത് പൊടിച്ച് വെയ്കുക. ആവശ്യത്തിന് പൊടി എടുത്ത് നല്ലൊരു വെള്ള തുണിയില്‍ കിഴി കെട്ടി ആവശ്യത്തിന് വെള്ളം എടുത്ത് അതിലിട്ട് തിളപ്പിക്കുക. ശേഷം കുഴമ്പു പോലെ ആകുമ്പോള്‍ ഇറക്കി വെയ്ക്കുക. ചെറു ചൂടോടെ നെയ് ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.
Nice Blog
ReplyDeleteBest Joint Pain Supplement
Best Immune Booster Supplement
Best Uric Acid Supplement
Best Sugar Free Chyawanprash
Best Cough Syrup