മുഖം എത്ര ഭംഗിയുള്ളതായാലും കണ്ണുകൾക്ക് ചുറ്റും കറുത്ത പാട് ഉണ്ടായാൽ അത് സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെയാണ് . വളരെ അധികം പേർ അഭിമുഖീകരിക്കുന്ന ഒരു സൌന്ദര്യ പ്രശ്നമാണിത് . പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം . കൃത്യമായി കാരണമെന്തെന്ന് കണ്ടുപിടിച്ചാൽ മാത്രമേ പ്രധിവിധി നല്കാനാകൂ .
കാരണങ്ങൾ
1. പാരമ്പര്യമായ കാരണങ്ങൾ,
2. സൂര്യതാപം
3. അലർജി
4. മരുന്നുകൾ
5. പോഷണക്കുറവ്
6. ഉറക്കമില്ലായ്മയും ക്ഷീണവും
7. വാർദ്ധക്യ ലക്ഷണം
കണ്തടങ്ങളിലെ കറുപ്പ് മാറുന്നതിനുള്ള പ്രതിവിധികൾ
1. ഉരുളക്കിഴങ്ങ് നീരും വെള്ളരിക്ക നീരും സമാസമം ചേർത്ത മിശ്രിതത്തിൽ പഞ്ഞി മുക്കി കണ് പോളകളിൽ വെയ്ക്കുക. 20 മിനിട്ടിനു ശേഷം കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുക.
2. നാരങ്ങാ നീരും ഉരുളക്കിഴങ്ങ് നീരും സമാസമം ചേര്ത്ത മിശ്രിതം ദിവസം രണ്ട് പ്രാവശ്യം കണ്‍ തടങ്ങളിൽ പുരട്ടുക.
3. മഞ്ഞൾ പൊടി കൈതച്ചക്ക നീരിൽ ചാലിച്ച് കണ്‍ തടങ്ങളിൽ പുരട്ടുക.
4. കര്പ്പൂര തുളസി ചാർ കണ്ണുകൾക്ക് ചുറ്റും പുരട്ടുക.
5. ദിവസേന കിടക്കാൻ നേരം ബദാം എണ്ണ കണ്ണുകൾക്ക് ചുറ്റും തടവുക. ഇത് രണ്ട ആഴ്ച്ച തുടർച്ചയായി ചെയ്യുക.
6. ചൂടുള്ളതും തണുത്തതുമായ തുണി കഷ്ണങ്ങൾ പത്ത് മിനിട്ട് നേരത്തേയ്ക്ക് മാറി മാറി കണ്ണുകൾക്ക് കീഴെ അമർത്തുക. ശേഷം ഉറങ്ങുന്നതിന് മുൻപ് ബദാം എണ്ണ കണ്‍ തടങ്ങളിൽ പുരട്ടുക.

No comments:
Post a Comment
Enter your query here.....