ഉഷ്ണകാല രോഗങ്ങളും സിദ്ധയും - part 1
ത്വക്ക് രോഗങ്ങൾ
ഉഷ്ണകാലത്ത് അമിതമായി വിയര്ക്കുന്നത് മൂലം ത്വക്ക് രോഗങ്ങൾ സാധാരണമാണ്. പ്രാധാനമായും വരുന്ന ത്വക്ക് രോഗങ്ങൾ തേമൽ , വിവിധ തരം ചൊറികൾ , പൊള്ളലുകൾ , സൂര്യാഘാതം എന്നിവയാണ് .
തേമൽ :-
ടീനിയ വെർസിക്കോളർ എന്ന ഇനം ബാക്റ്റീരിയ ആണ് പ്രധാനമായും രോഗ ഹേതു. കഴുത്തിനു ചുറ്റും, നെഞ്ചിലും പുറം ഭാഗത്തും , മുഖത്തുമെല്ലാം തേമൽ കാണാറുണ്ട് . വെളുത്ത് വട്ടത്തിലും ചെറുതും വലുതുമായും ഇത് കാണപ്പെടുന്നു. ചെറിയ തോതിൽ ചൊറിച്ചിലും അനുബന്ധമായി ഉണ്ടാകാറുണ്ട് .
ഔഷധം :-
പുറമേ പുരട്ടുന്ന ഔഷധങ്ങളോടൊപ്പം ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങളുടെ ഉപയോഗത്തിലൂടെ ഈ അസുഖം വളരെ വേഗം ഭേതമാക്കാവുന്നതാണ് .
അറുഗൻ തൈലം , മൃതാർ ശൃന്ഗി കുഴമ്പ് , അമൃത വെണ്ണ , വംഗ കുഴമ്പ് , പുംഗ തൈലം തുടങ്ങിയ ഔഷധങ്ങൾ പുറമേ പുരട്ടുകയും , പറങ്കിപട്ട ചൂർണം , പറങ്കിപട്ട രസായനം , ഗന്ധക രസായനം, പറങ്കി പട്ട പതംഗം, തുടങ്ങിയ ഔഷധങ്ങളിൽ ഉചിതമായവ തിരഞ്ഞെടുത്ത് ഉള്ളിൽ കൊടുക്കുകയും ആവാം .
ആറ്റു തകര എന്ന് നാം പറയുന്ന ചെടി ഈ രോഗത്തിന് കൈകൊണ്ട ഔഷധമാണ് . തമിഴിൽ ഇതിന് ശീമ അഗസ്തി എന്നാണ് പരയുന്നത്. ഈ ചെടിയുടെ ഇല ചാറ് എടുത്ത് തേമൽ ഉള്ള ഭാഗത്ത് പുരട്ടുന്നത് ഒരു പാരമ്പര്യ ചികിത്സാ രീതിയാണ്.
സോപ്പിൻറെ ഉപയോഗം പരമാവധി കുറയ്ക്കുകയും എന്നാൽ ത്വക്ക് നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുകയും വേണം . ത്വക്ക് രോഗങ്ങൾ ഉള്ളപ്പോൾ മത്സ്യാഹാരം കഴിയുന്നതും ഒഴിവാക്കണം .
വിവിധ തരം ചൊറികൾ :-
വേനൽ കാലത്ത് അധികമായി വിയർക്കുകയും ആ വിയർപ്പിൽ പൊടി പടലങ്ങൾ പറ്റിപ്പിറ്റിച്ചിരുന്ന് തൊലിയിൽ ചൊറിയും ചിരങ്ങും മറ്റും ഉന്ദാകുന്നു. ശരിയായ ശുചിത്വം പാരിക്കുക എന്നുള്ളതാണ് ഇതിന് പ്രധാന പ്രതിവിധിയും പ്രതിരോധവും. മേല്പ്പറഞ്ഞ ഔഷധങ്ങൾ എല്ലാംതന്നെ ഈ രോഗാവസ്ഥയിലും ഉപയോഗിക്കവുന്നതാണ് .
പൊള്ളലുകൾ, സൂര്യാഘാതം
പത്ര മാധ്യമങ്ങളിൽ വളരെ അധികം പ്രദിപാദിക്കുന്ന ഒന്നാണ് സൂര്യാഘാതം . ഇതിന്റെ പ്രത്യാഘാതങ്ങൾ നിരവധിയാണെങ്കിലും തൊലിപ്പുറത്ത് ഉണ്ടാകുന്ന പൊള്ളലുകളാണ് പ്രധാനം.
ഇതിന് വളരെ ഫലപ്രദമായ ഔഷധങ്ങൾ സിദ്ധ വൈദ്യത്തിൽ ഉണ്ട്. കുങ്കിലിയ വെണ്ണ എന്ന സിദ്ധ ഔഷധം പൊള്ളലുകൾക്ക് വളരെ ഫലപ്രധമാണ്. ധാരാളം വെള്ളം കുടിക്കുകയും , ശരീരം തണുപ്പിക്കുന്ന തരത്തിൽ കുളിക്കുകയും ചെയ്യണം. പുറത്ത് ജോലി ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ കഴിയുന്നതും തണലുകൾ പ്രയോജനപ്പെടുതുക .