പകര്‍ച്ചവ്യാധികളും സിദ്ധയും
പെട്ടെന്ന്‍ പൊട്ടിപ്പുറപ്പെടുന്നതും തീവ്ര വേഗതയില്‍ പടരുന്നതുമായ അസുഖങ്ങളേയാണല്ലോ പകര്‍ച്ചവ്യാധികള്‍ എന്ന് അറിയപ്പെടുന്നത് . മനുഷ്യന്റെ ആരോഗ്യം ക്ഷയിക്കുന്ന കാലമായ അഥാന കാലത്തിലാണ് ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പരക്കുന്നതെന്നാണ് സിദ്ധ ശാസ്ത്ര മതം. അഥാന കാലം എന്നത് മലയാളത്തില്‍ കുംഭം മുതല്‍ കര്‍ക്കിടകം വരെയുള്ള കാലഘടമാണ് ഇത് ഫെബ്രുവരി പകുതിയോടെ ആരംഭിച്ച് ആഗസ്റ്റ് തുടങ്ങുന്നതോടെ അവസാനിക്കുന്നു .
കോളറയും പ്ലേഗും എല്ലാം നിലനിന്നിരുന്ന സമൂഹത്തില്‍ മറ്റ് പല മാരക രോഗങ്ങളും രംഗപ്രവേശം ചെയ്തിരിക്കുന്നു . സമൂഹത്തിലെ മൂല്യ ച്യുതിയും, അനീതികളും, സദാചാരമില്ലായ്മയും എല്ലാം വരള്‍ച്ചയ്ക്കും, പ്രകൃതി ക്ഷോഭങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുവെന്ന് സിദ്ധ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു.
No comments:
Post a Comment
Enter your query here.....