Search This Blog

20 April 2022

ബാലസഞ്ജീവി മാത്ര - കുട്ടികള്‍ക്ക് ഒരു അമൃത്

 

വീട്ടിലെ കുട്ടികളുടെ ആരോഗ്യം ത്തന്നെയാണ് രക്ഷകര്‍ത്താക്കളെ ഏറ്റവും അധികം വ്യാകുല പ്പെടുത്തുന്ന സംഗതി .കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ തരം രോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഉത്തമ സിദ്ധൌഷധമാണ് ബാലസഞ്ജീവി മാത്ര. സിദ്ധ ബാല ചികിത്സയിലെ ആധികാരിക ഗ്രന്ധമായ അഗസ്ത്യര്‍ ബാല വാകടം എന്ന അമൂല്യ ഗ്രന്ഥത്തില്‍ പ്രദീപാദിച്ചിരിക്കുന്ന ഈ സിദ്ധൌഷധം കുട്ടികള്‍ ഉള്ള വീടുകളില്‍ ആവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കുട്ടികള്‍ക്ക് ഒരു സഞ്ജീവി അഥവാ അമൃത് തന്നെയാണ്.



കുട്ടികളിലെ വയറിളക്കം, ദഹനക്കുറവ്, വയര്‍ പെരുക്കം, ചുമ , പനി എന്നീ രോഗങ്ങള്‍ക്ക് ഈ മരുന്ന് വളരെ ഭലപ്രദമായി ഉപയോഗിക്കാന്‍ കഴിയും.

ത്രികടുക് എന്നറിയപ്പെടുന്ന ചുക്ക്, കുരുമുളക്, തിപ്പലി, കൂടാതെ പൊരിച്ച വെങ്കാരം, ശുദ്ധി ചെയ്ത ചാതി ലിംഗം നാരങ്ങ നീര് തുടങ്ങിയ ചേരുവകള്‍ ചേര്‍ത്താണ് ഈ ഔഷധം നിര്‍മ്മിക്കുന്നത്.

കുട്ടികള്‍ക്ക് ഉണ്ടാകുന്ന പനി ചുമ എന്നിവയ്ക്കു അല്പം ഗോരോചനം ചേര്‍ത്തു പ്രായത്തിനനുസരിച്ച് 1 മുതല്‍ 2 ഗുളികകള്‍ വരെ നല്‍കാവുന്നതാണ്.

അനുയോജ്യമായ കഷായത്തില്‍ ഈ ഔഷധം കൊടുത്താല്‍ പഴക്കം ചെന്ന ചുമ , ബ്രോങ്കൈറ്റിസ് എന്നിവ ഭേതമാകും. ഗുളിക രൂപത്തിലുള്ള ഈ മരുന്ന് വളരെ ചെറുയ കുട്ടികള്‍ക്ക് തേനില്‍ ഉരച്ച് കുഴമ്പാക്കി കൊടുക്കാവുന്നതാണ്.

ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാല , ഇംപ്കോപ്സ് സ്റ്റോറുകള്‍ , എസ് കെ എം സിദ്ധ ഫാര്‍മസികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലഭിക്കുന്ന ഈ മരുന്ന് ഒരു സിദ്ധ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളുടെ വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

No comments:

Post a Comment

Enter your query here.....