Search This Blog

10 August 2018

പെരുംജീരകം


ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബില്‍ കിട്ടുമ്പോള്‍ അതിനോടൊപ്പം കുറച്ച് പെരുംജീരകവും ഉണ്ടാകാറുണ്ട്. സോമ്പു അല്ലെങ്കില്‍ വെണ്‍ജീരകം എന്നും ഇതിന് പേരുകള്‍ ഉണ്ട്. 

ജീരകത്തിന്റെ കുടുംബത്തില്‍ പെട്ട ഇത് ഉദര സംബന്ധികയായ അസുഖങ്ങള്‍ക്ക് ഒരു ഉത്തമൌഷധമാണ്. വറുത്ത് പൊടിച്ചും തീനീര്‍ ഉണ്ടാക്കിയോ ഇത് ഉപയോഗിക്കാവുന്നതാണ്. വയറ്റില്‍ വായു സംബന്ധമായി ഉണ്ടാകുന്ന വേദന, ദഹനക്കുറവ് എന്നിവയ്ക്ക് 500 mg മുതല്‍ 2 ഗ്രാം വരെ പെരുഞ്ചീരക ചൂര്‍ണ്ണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ഇത് ആര്‍ത്തവ സംബന്ധികയായ വേദന, ചുമ, പീനസം, ആസ്ത്മ, ശബ്ദം അടപ്പ്, പനി കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും അനുയോജ്യമായ മറ്റ് ഔഷധങ്ങളോടൊപ്പം ഉപയോഗിക്കുന്നത് ഫലം ചെയ്യും.
60 ഗ്രാം പെരുഞ്ചീരകം 2 ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് അതിന്റെ ആവി ഘനീഭവിപ്പിച്ച് എടുക്കുന്നതാണ് (വാറ്റി എടുക്കുന്നത്) സോമ്പു (പെരുഞ്ചീരക) തീനീര്‍ എന്നു പറയുന്നതു. ഇത് വയറുവേദനയ്ക്കും മറ്റും ശീഘ്രഫലം പ്രദാനം ചെയ്യുന്നതാണ്. 30 മുതല്‍ 60 മില്ലി വരെ സമം ചൂട് വെള്ളം ചേര്‍ത്തു ദിവസേന രണ്ടു നേരം വീതം കഴിക്കാവുന്നതാണ്.

English Name: Anise Seeds
Scientific Name: Pimpinella anisum

2 comments:

Enter your query here.....