Search This Blog

27 August 2014

ഐസ് ബക്കറ്റ് ചലഞ്ച്

ഐസ് ബക്കറ്റ് ചലഞ്ച് ഇപ്പോൾ പത്രങ്ങളിലും മറ്റ് മാധൃമങ്ങളിലും വളരെയധികം ചർച്ച ചെയ്ത ഒരു വാക്കാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്നു അമിയൊ ട്രോഫിക്ക് ലാറ്ററൽ സ്കെലെറോസിസ് എന്ന രോഗത്തിൻറെ ചികിത്സാ ഗവേഷണത്തിന് പണം സ്വരൂപിക്കാൻഅമേരിക്കയിലെ കൊരി ഗ്രിഫിത്തും ഏതാനും സുഹൃത്തുക്ക ളും ചേർന്ന് ആരംഭിച്ച ഒരു മത്സരമാണ് ഐസ് ബക്കറ്റ് ചലഞ്ച്. ഫ്രിഡ്ജിൽ വെച്ച് ഐസ് പോലെ തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുകയും മറ്റൊരു വ്യക്തിയെ ഇത് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്യണം. വെല്ലുവിളി സ്വീകരിക്കുന്ന ആൾ അതുപോലെ ചെയ്യുകയോ കഴിയാത്ത പക്ഷം ഒരു നിശ്ചിത തുക ഗവേഷണ ഫണ്ടിലേയ്ക് സംഭാവന നൽകണം. ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർ ബർഗ് തലവഴി വെള്ളം കമത്തുകയും മൈക്രോസോഫ്റ്റ് മുതലാളി ബിൽഗേറ്റ്സിനെ വെല്ലുവിളിനടക്കുകയും ചെയ്തു. നമ്മുടെ ബിഗ് ബി അമിതാഭ് ബച്ചനെ നിരവധി പേർ വെല്ലുവിളിച്ചിരിക്കുന്നുവത്രേ. എന്തായാലും ഇനി ഗവേഷണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല.
ഇപ്പോൾ ഇതാ യുദ്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് വേണ്ടി മാധ്യമ പ്രവർത്തകനായ അയ്മാൻ അൽ ഔൾ  ഇത്തരം ഒരാശയവുമായി വന്നിട്ടുണ്ട്. റബിൾ ബക്കറ്റ് എന്നാണ് പേര്. ലോകത്തിലെ എല്ലാ ഭാഗത്തും വെള്ളം അതും ഐസ് വെള്ളം ലഭ്യമല്ല അതുകൊണ്ട് ഈ ചലഞ്ചിൽ തലയിൽ കമഴ്ത്തേണ്ടത് ഐസ് വെള്ളം നിറച്ച ബക്കറ്റിനു പകരം വേസ്റ്റ് നിറച്ച ബക്കറ്റാണ്.
ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണല്ലോ.

No comments:

Post a Comment

Enter your query here.....