Search This Blog

04 June 2014

വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ക്കുന്ന ഗുളിക വരുന്നു ....

വേദനിപ്പിക്കുന്ന ഓർമ്മകളെ മായ്ക്കുന്ന ഗുളിക വരുന്നു ....
Source : Times of India


വെർജീനിയ കോമണ്‍ വെൽത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെയാണ് കണ്ടെത്തൽ. മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗത്തിന് അമേരിക്കൻ ഐക്യ നാടുകളിൽ ഉപയോഗിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള 'ഫിങ്കൊളിമോഡ് ' എന്ന ഔഷധമാണ് താരം. ഈ ഔഷധം പരീക്ഷണാർത്ഥം എലികളിൽ ഉപയോഗിച്ചപ്പോൾ അവയ്ക്ക് വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ലാതാകുന്നതായി കണ്ടെത്തി . ഈ ഔഷധം ബ്ലഡ് ബ്രെയിൻ ബാരിയർ എന്ന ശരീരത്തിലെ സംവിധാനം തരണം ചെയ്ത് തലച്ചോറിലെത്തുകയും വേദനാ ജനകമായ ഓർമ്മകളെ മായ്ച്ചുകളയുകയും ചെയ്യുമത്രേ.
ഈ ഔഷധം ഈ ആവശ്യത്തിന്  മനുഷ്യരിൽ ഉപയോഗിക്കാൻ സാധിക്കുകയാണെങ്കിൽ അത് പലതരത്തിലുള്ള ഫോബിയകളേയും, മാനസിക-ശാരീരിക ആഘാതങ്ങൾ കൊണ്ടുണ്ടാകുന്ന പലവിധ രോഗങ്ങളെയും ഭേതമാക്കാൻ കഴിയും.
സമീപ ഭാവിയിൽ എല്ലാ അശുഭ ഓർമ്മകളേയും ഇല്ലാതാക്കാൻ കഴിയുന്ന 'ഹാപ്പി ടാബ്ലെറ്റ് '  പ്രതീക്ഷിക്കാം.

No comments:

Post a Comment

Enter your query here.....