Search This Blog

03 November 2013

സിദ്ധയും ദൈനംദിന ജീവിതവും

സിദ്ധയും ദൈനംദിന ജീവിതവും

രോഗ ചികികിത്സ മാത്രം പ്രതിപാദിക്കുന്ന ഒരു ചികിത്സാ ശാസ്ത്രമെന്നതിലുപരി ജീവിതത്റ്റിന്റെ എല്ലാ വശങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഒരു പരിപൂർണ്ണ ശാസ്ത്രമാണ് സിദ്ധ. മറ്റെല്ലാ ചികിത്സാ ശാസ്ത്രങ്ങളും ശാരീരികവും, മാനസീകവും, സാമൂഹികവുമായ ആരോഗ്യത്തെ പറ്റി പ്രതിപാദിക്കുമ്പോൾ സിദ്ധ ഇവ കൂടാതെ ആത്മീയമായ ആരോഗ്യത്തെക്കൂടി  പൂർണ്ണ ആരോഗ്യത്തിന്റെ  നിർവ്വചനത്തിൽ പെടുത്തിയിരിക്കുന്നു.
 
ദൈനംദിന ജീവിതത്തിൽ ഒരു ചികിത്സാ ശാസ്ത്രത്തിന് വലിയ പ്രസക്തി ഇല്ല. എന്നാൽ ഒരു പൂർണ്ണ ആരോഗ്യ ശാസ്ത്രമെന്ന നിലയിൽ സിദ്ധ ദിവസേനയുള്ള ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
 
ആഹാര ക്രമം, രീതികൾ, ഉറക്കം, കളികൾ , പഠനം, വിവിധ ജോലികൾ, ലൈംഗീക ജീവിതം, എന്നുവേണ്ട പല്ല് തേയ്ക്കുന്നത് , മുഖം കഴുകുന്നത് , എന്തിന് വെറുതെ കോട്ടുവായ് ഇടുന്നത് വരെ ഈ ആരോഗ്യ ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ വരുന്നുണ്ട്.
 
ആഹാരം 
'ഉണവേ മരുന്ത് ...മരുന്തേ ഉണവ്.'
ശരിയായി അളവിൽ കഴിക്കുന്ന ആഹാരം തന്നെ ഉത്തമ ഔഷധം എന്നാണ് സിദ്ധ മതം. ഒരുവൻ അവന്റെ വിശപ്പ് അറിഞ്ഞ ദഹനവ്യവസ്തയുടെ ശക്തി അറിഞ്ഞ്  കഴിക്കുന്ന ഭക്ഷണമാണ് യഥാർത്ഥ ഭക്ഷണം. അതിലും രാവിലെ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ ഉച്ചയ്ക്ക് വേണ്ടവ,  വൈകുന്നേരം കഴിക്കുന്ന ഭക്ഷണ 
 

No comments:

Post a Comment

Enter your query here.....